Curiosity is the basic knowledge

Most of the people doesn't know what's happening on their nearby technologies.
Day by day many progress are happening.But still everyone doesn't try to find what it is.
This blog is for those whom are not in aware of the newest gadgets and softwares and their uses on our technical life

so be a part of it

Wednesday, 21 March 2012

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍....


സുഹൃത്തേ ഒരു മിനിറ്റ്...

സുഹൃത്ത്‌ എന്ന വാക്കിന് എന്താണ് അര്‍ത്ഥം?
താന്തോന്നി എന്ന സിനിമയിലെ ഡയലോഗ് പോലെ “കര്‍മ ബന്ധം കൊണ്ട് പുരുഷന്‍ ഗര്‍ഭം ധരിച്ചുണ്ടാകുന്നതാണ് കൂട്ടുകാരന്‍...” എന്ന്‍ പലപ്പോഴും തോന്നിപ്പോകാറുണ്ട്. പല സന്നര്‍ഭങ്ങളിലും , അത് ദുഖമായാലും സന്തോഷമായാലും കൂടെ നില്‍കുന്നവനാണ് കൂട്ടുകാരന്‍ എന്നാണ് എന്‍റെ അഭിപ്രായം. നാം നമ്മുടെ മാതാപിതാക്കളോട് പോലും പറയാത്ത പല രഹസ്യങ്ങളും നമ്മുടെ കൂട്ടുകാരുമായാണ് പങ്കിടുന്നത്. അങ്ങനെ പങ്കിടുന്ന സുഹൃത്‌ബന്ധമാണ് എന്നെന്നും കാലങ്ങളോളം നിലനില്‍കുന്നതും... പലപ്പോഴും നമ്മുടെയൊക്കെ സുഹൃത്‌ബന്ധങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ തെറ്റിധരിക്കപ്പെടാറുണ്ട്. പക്ഷെ ബാലിശമായ അവരുടെ ചില ഗോസിപ്പുകള്‍ കാരണം ഒരു നല്ല സുഹൃത്ബന്ധം തച്ചുടയ്ക്കപെടുന്നു.
ഇതിനു മാതാപിതാക്കളും അധ്യാപകരും ഒരു പരിധിവരെ കാരണമാകാറുണ്ട്.
ഇന്നത്തെ തലമുറയിലെ മാതാപിതാക്കള്‍ തന്‍റെ മക്കളെ വളരെയധികം Friendly ആയിട്ടാണ് പെരുമാറുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ New generation പിള്ലാരുടെയും കൂട്ടുകാര്‍ മാതാപിതാക്കള്‍ തന്നെയാകും.
ഇത് വളരെ നല്ല ഒരു ലക്ഷണമാണ്.
ഇതുപോലെ അധ്യാപകരും കുട്ടികളുടെ ഒരു കൂട്ടുകാരനെ പോലെ പെരുമാറും എന്ന ധാരണയോടു കൂടിയാണ് മിക്ക new generation പിള്ളാരും “കോളേജ്” എന്ന അക്ഷരഗംഗയില്‍ വരുന്നത്.
അവിടെ ഒരു ആണും പെണ്ണും കൂടി സംസാരിച്ചാല്‍ അതിനെ “ലൈന്‍” , “കേബിള്‍ കണക്ഷന്‍” എന്നിങ്ങനെ പറഞ്ഞ് ഒരു നല്ല സുഹൃത്ബന്ധം അവിടെ വച്ച് തന്നെ തച്ചുടയ്കുന്ന രീതിയാണ് ഇന്നത്തെ കലാലയങ്ങളില്‍ കണ്ടുവരുന്നത്. മിക്ക എഞ്ചിനീയറിംഗ് , ടെക്നിക്കല്‍ ഡിഗ്രീ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ഒരു “യന്ത്രം” ഉണ്ടാക്കുകയാണ്..
പഠിപ്പിച്ച് പഠിപ്പിച്ച് “പ്രോഗ്രാം” ചെയ്ത് ഒരു റോബോട്ടിനെ ഉണ്ടാകുന്നതുപോലെ.. അവിടെ പുതിയ ചിന്തകളെ കുറിച്ച് ആരും സംസാരിയ്കുന്നില്ല.. സംസാരിയ്പികുന്നില്ല.. രണ്ടു കൂട്ടുകാര്‍ തമ്മില്‍ അന്നോന്യം സംസാരിച്ചാല്‍ അതിനെ വേറെ ഒരു വ്യാഖ്യാന രീതിയിലൂടെ കണ്ട് അവരുടെ മനസ്സ് മടുപ്പിയ്കുന്നതാണ് ഇന്നത്തെ ചില അധ്യാപകരുടെ രീതി
. ഇത് എല്ലാ അധ്യാപകരുടെയും ഒരു പൊതു സ്വഭാവം അല്ല കേട്ടോ.. ചില പ്രത്യേക ‘special charectarised’ അധ്യാപകരിലാണ് എങ്ങനെയൊക്കെ കാണാറുള്ളത്.
എന്നിരുന്നാലും, ചില അധ്യാപകര്‍ തന്‍റെ കുട്ടികളുടെ ‘wavelength’ കണ്ടുപിടിച്ച് പടിപ്പിയ്കുന്ന രീതി തുടരുന്നുണ്ട്. അവര്‍ തികച്ചും നല്ല ഒരു പാട്യ രീതിയാണ് തുടര്‍ന് പോകുന്നത്. പലപ്പോഴും കുട്ടികള്‍ അവരെ വളരെയധികം ഇഷ്ടപ്പെടുന്നു . ഇങ്ങനെയുള്ള അധ്യാപകര്‍ക്ക് അകക്കണ്ണ് (insight) കൂടുതലായിരിക്കും. തന്‍റെ കുട്ടികള്‍ എവിടം വരെ പോകുന്നു , എവിടം വരെ പോകും എന്നിങ്ങനെയെല്ലാം അവര്‍ക്ക്‌ അറിയുവാന്‍ കഴിയും.ഒരു ആണും പെണ്ണും സംസാരിച്ചാല്‍ അത് സൗഹൃദമാണോ പ്രണയമാണോ എന്ന് തിരിച്ചറിയുവാന്‍ കഴിയും. കുട്ടികളിലെ കലാവാസനയെ തിരിച്ചറിഞ്ഞ് മുന്‍പന്ധിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കും..
അവര്‍ ഒരിയ്കലും ഗോസ്സിപുകള്‍ അടിച്ചിറക്കുകയുമില്ല..
ലോകത്തുള്ള എല്ലാ അധ്യാപകരും ഇതുപോലെ അകകണ്ണ്‍ ഉള്ളവര്‍ ആവട്ടെ എന്നാഗ്രഹിച്ചുകൊണ്ട് നിര്‍ത്തുന്നു....
എന്ന് സ്വന്തം സുഹൃത്ത്‌......

സുബിന്‍ ശ്രീരാഗം

No comments:

Post a Comment